Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Drive

ഓപ്പറേഷന്‍ റൗണ്ട് അപ്: അറസ്റ്റിലായത് 1,663 പേര്‍

കൊ​​​ച്ചി: ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​വും സ്വൈ രജീ​​​വി​​​ത​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 1,663 പേ​​​ര്‍.

ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട 691 പേ​​​രെ​​​യും വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന 972 പേ​​​രെ​​​യു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​ണ്ട​​​ക​​​ള്‍, ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​ര​​​മാ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, മോ​​​ഷ്‌​​​ടാ​​​ക്ക​​​ള്‍, പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ റൗ​​​ണ്ട് അ​​​പ്’എ​​​ന്ന​​​പേ​​​രി​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ 12 മു​​​ത​​​ല്‍ 14 വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. ദ​​​ക്ഷി​​​ണ, ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഐ​​​ജി​​​മാ​​​ര്‍, റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​മാ​​​ര്‍, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1028 പേ​​​ര്‍ക്കെ​​​തി​​​രേ ബി​​​എ​​​ന്‍എ​​​സ്എ​​​സ് സെ​​​ക്‌​​​ഷ​​​ന്‍ 126/129 പ്ര​​​കാ​​​രം ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ടു.

കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം 20 പേ​​​രെ ക​​​രു​​​ത​​​ല്‍ത​​​ട​​​ങ്ക​​​ലി​​​ലും 30 പേ​​​ര്‍ക്കെ​​​തി​​​രേ നാ​​​ടു​​​ക​​​ട​​​ത്ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​വ​​​ര്‍ക്കെ​​​തി​​​രേ 1,354 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെയ്ത് ഇ​​​വ​​​രു​​​ടെ ലൈ​​​സ​​​ന്‍സ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചു.

Latest News

Up